ശബരിമല: പാലക്കാട് ഒറ്റപ്പാലം ചെര്‍പ്പുളശേരി തെക്കുംപുറത്ത് മനയില്‍ ടി.എം.ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി (42) ശബരിമല മേല്‍ശാന്തിയാകും. തെക്കുംപുറത്ത് വാസുദേവന്‍ നമ്പൂതിരി– ആര്യ അന്തര്‍ജനം ദമ്പതികളുടെ മകനാണ് ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി. നിലവില്‍ ചെര്‍പ്പുളശേരി അയ്യപ്പന്‍കാവില്‍ മേല്‍ശാന്തിയാണ്. തൃക്കടീരി ടിപിഎം ഹൈസ്‌കൂള്‍ അധ്യാപിക ഇ. നിജയാണ് ഭാര്യ. മക്കള്‍ ദേവനാരായണനും ദേവരാമനും.
ചങ്ങനാശേരി വാഴപ്പള്ളി പുതുമന മനു നമ്പൂതിരി (41) യാണ് പുതിയ മാളികപ്പുറം മേല്‍ശാന്തി. പുതുമന ഇല്ലത്ത് ടി.എം.ഈശ്വരന്‍ നമ്പൂതിരി– സരസ്വതി അന്തര്‍ജനം ദമ്പതികളുടെ മകനാണ് പുതുമന മനു നമ്പൂതിരി. ഇപ്പോള്‍ ചങ്ങനാശേരി കാവില്‍ ഭഗവതി ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ്. പാലാ പാറേക്കാട്ടില്‍ ശ്രീചിത്രയാണ് ഭാര്യ. മക്കള്‍: ഈശ്വര്‍ദേവ്, ഗായത്രി ദേവി. കൊട്ടാരക്കര ഗണപതി ക്ഷേത്രം, വാഴപ്പള്ളി ഗണപതി ക്ഷേത്രം, പമ്പ ഗണപതി ക്ഷേത്രം, എരുമേലി ധര്‍മശാസ്താ ക്ഷേത്രം, വേഴപ്പറമ്പ് ഭദ്രകാളി ക്ഷേത്രം എന്നിവിടങ്ങളില്‍ മേല്‍ശാന്തിയായിരുന്നു.
Discussion about this post