തിരുവനന്തപുരം: തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നിയമിച്ച ജസ്റ്റിസ് (റിട്ട.) സിരിജഗന്‍ കമ്മിറ്റിയുടെ പ്രഥമ പബ്‌ളിക് ഹിയറിംഗ് ഒക്‌ടോബര്‍ 22ന് രാവിലെ 10 ന് തിരുവനന്തപുരം തൈക്കാട് ഗവ. റസ്റ്റ് ഹൗസില്‍ നടക്കും. പൊതുജനങ്ങള്‍ക്ക് കമ്മിറ്റി മുമ്പാകെ പരാതികളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാം.
Discussion about this post