കൊച്ചി: ഫിഫ അണ്ടര്‍-17 ലോകകപ്പ് ഫുട്ബോളിന് കൊച്ചി വേദിയാകും. ഒരുക്കങ്ങള്‍ പരിശോധിക്കാനെത്തിയ ഫിഫയുടെ പ്രതിനിധി സംഘം കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെയും നാല് പരിശീലന മൈതാനങ്ങളിലെയും ഒരുക്കങ്ങള്‍ പരിശോധിച്ചു. തുടര്‍ന്നു നടത്തിയ പത്രസമ്മേളനത്തിലാണ് കലൂര്‍ സ്‌റ്റേഡിയത്തെ ലോകകപ്പ് വേദിയായി ടൂര്‍ണമെന്റ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പി പ്രഖ്യാപിച്ചത്.
ലോകകപ്പ് ഇവന്റ് മാനേജര്‍ മേയര്‍ വോര്‍ഫെല്‍ഡര്‍, പ്രോജക്ട് തലവന്‍ ട്രാസി ലൂ എന്നിവരുടെ നേതൃത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
Discussion about this post