ബോവ വിസ്ത: ജയിലില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 25ല്‍ അധികം തടവുകാര്‍ കൊല്ലപ്പെട്ടു. വടക്കന്‍ ബ്രസീലിലെ റോറൈമ സംസ്ഥാനത്തിന്റെ തലസ്ഥാനമായ ബോവ വിസ്തയിലെ അഗ്രികോല ഡി മോണ്‍ഡേ ക്രിസ്‌റ്റോ ജയിലിലാണ് സംഭവം നടന്നത്.
ഇരുവിഭാഗം തടവുകാര്‍ കത്തികളും കല്ലുകളും മരത്തടികളുമുപയോഗിച്ചാണ് പരസ്പരം ഏറ്റുമുട്ടിയത്. എട്ടു പേരെ തലയറുത്തും ആറുപേരെ തീവെച്ചുമാണ് കൊലപ്പെടുത്തിയത്.
Discussion about this post