വാഷിങ്‌ടണ്‍: യുഎസ്‌സൈനികരെ വധിക്കാന്‍തീവ്രവാദികള്‍ക്കു കൂട്ടുനിന്നതിനു ഇന്ത്യക്കാരനായ അമേരിക്കന്‍പൗരന്‍ഉള്‍പ്പെടെ രണ്ടു പേര്‍ക്കു തടവുശിക്ഷ. സുബൈര്‍അഹമ്മദിനു (31) പത്തുവര്‍ഷവും ഇന്ത്യക്കാരനായ ഖലീല്‍അഹമ്മദിനു(29) എട്ടുവര്‍ഷവും നാലുമാസവുമാണു തടവുശിക്ഷ. ഒഹായോവിലെ യുഎസ്‌അറ്റോര്‍ണി സ്‌റ്റീവന്‍ഡെല്ലാബാച്ചാണു ഇക്കാര്യം അറിയിച്ചത്.
ഇറാഖിലും അഫ്‌ഗാനിസ്‌ഥാനിലും സേവനം നടത്തുന്ന യുഎസ്‌സൈനികരെ വധിക്കുന്നതിനു വേണ്ട സഹായം നല്‍കിയെന്നതാണു ഇവര്‍ക്കെതിരെയുളള കേസ്. ഒഹായോയിലെ കോടതിയാണ്‌ശിക്ഷ വിധിച്ചത്. 2004 ഏപ്രില്‍ഒന്നിനും 2007 ഫെബ്രുവരി 21നും ഇടയില്‍തീവ്രവാദികള്‍ക്കു വേണ്ട ഉപകരണ സഹായംനല്‍കിയെന്നു ഇവര്‍2009 ജനുവരിയില്‍യുഎസ്‌ജില്ലാ ജഡ്‌ജി ജയിംസ്‌കറിനു മുന്‍പാകെ കുറ്റസമ്മതം നടത്തിയിരുന്നു. സൈനികരെ വധിക്കാനുള്ള ഗൂഡാലോചനയില്‍മുഖ്യപങ്കാളിയാണെന്നതിനാലാണു സുബൈര്‍അഹമ്മദിനു പത്തുവര്‍ഷത്തെ തടവുശിക്ഷ ലഭിച്ചത്. സുബൈര്‍അഹമ്മദും ഖലീല്‍അഹമ്മദും ബന്ധുക്കളാണ്.
Discussion about this post