മുംബൈ: കാര്‍ഡിന്റെ സുരക്ഷാപ്രശ്‌നം മൂലം ഒരാളുടെ പണം നഷ്ടമായാല്‍ ബാങ്കുകള്‍ ആ തുക ഇടപാടുകാരനു നല്‍കണം. റിസര്‍വ് ബാങ്ക് കാര്‍ഡ് ഇടപാടുകള്‍ സംബന്ധിച്ചു നല്‍കിയ നിര്‍ദേശ പത്രികയിലെ വ്യവസ്ഥയാണിത്. ഇലക്ട്രോണിക് ഇടപാടുകള്‍ അനധികൃതമായി നടത്തി പണം നഷ്ടപ്പെടുത്തി എന്ന് ഇടപാടുകാര്‍ പരാതിപ്പെട്ടാല്‍ 10 പ്രവൃത്തിദിവസങ്ങള്‍ക്കുള്ളില്‍ പണം നല്‍കേണ്ടതാണ്.ഇടപാടുകാരന്റെ തെറ്റുമൂലമാണു പണം നഷ്ടമായതെന്നു തെളിയിക്കേണ്ട ബാധ്യത ബാങ്കിനാണെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post