കൊച്ചി: ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ബന്ധമുള്ള രണ്ടു മലയാളി യുവാക്കളെ എന്‍ഐഎ തിരയുന്നു. പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് സ്വദേശിയായ മുഹമ്മദ് ഫയസ് അബ്ദുള്‍ സലാം, തിരുവനന്തപുരം ജില്ലയിലെ കന്യാകുളങ്ങര സ്വദേശി സിദ്ദിഖ് ഉള്‍ അസ്ലം എന്നിവരെയാണ് ഐഎസ് അന്വേഷിക്കുന്നത്. ഇവര്‍ വിദേശത്താണെന്നാണ് എന്‍ഐഎയ്ക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന വിവരം.
കണ്ണൂരിലെ കനകമലയില്‍ നിന്നും അറസ്റ്റിലായ ഐഎസ് സംഘത്തെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ഇവര്‍ക്കും ബന്ധമുണ്ടെന്നാണ് എന്‍ഐഎ കണ്ടെത്തിയത്. 15 പേരാണ് ഈ സംഘത്തിലുള്ളത്. ഇവരുടെ ടെലഗ്രാം ഗ്രൂപ്പിലെ ചാറ്റിംഗും എന്‍ഐഎ പരിശോധിച്ചുവരുന്നു. കണ്ണൂരില്‍ പിടിയിലായ സംഘം പദ്ധതിയിട്ടിരുന്ന സ്‌ഫോടനങ്ങള്‍ക്ക് ഇവരുടെ പിന്തുണയും ലഭിച്ചിരുന്നതായും സൂചനയുണ്ട്.
Discussion about this post