ജമ്മു: ഇന്ത്യന്‍ അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. കശ്മീരിലെ കത്വ ജില്ലയില്‍ അതിര്‍ത്തിയിലുണ്ടായ വെടിവയ്പ്പില്‍ അതിര്‍ത്തിരക്ഷാസേനയിലെ ജവാനു പരിക്കേറ്റു. കഴിഞ്ഞ ദിവസം നുഴഞ്ഞു കയറ്റത്തിനു ശ്രമിച്ച ആറു ഭീകരരെ ബി.എസ്.എഫ് തുരത്തിയിരുന്നു. ഇതേ പ്രദേശത്തു തന്നെയാണ് വീണ്ടും പാകിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരിക്കുന്നത്. ഹീരാനഗറിനു സമീപം ഇന്നു രാവിലെ 9.45ഓടെയാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.
ഭാരതത്തിന്റെ സൈനികപോസ്റ്റുകള്‍ക്കു നേരേ ആക്രമണമഴിച്ചു വിടാന്‍ സ്മോള്‍, മീഡിയം റേഞ്ച് ആയുധങ്ങളും, 82എം.എം മോര്‍ട്ടാര്‍ ബോംബുകളുമാണ് പാകിസ്ഥാന് സൈന്യം ഉപയോഗിക്കുന്നതെന്ന് സൈനിക വക്താവ് അറിയിച്ചു. നുഴഞ്ഞു കയറ്റത്തിനു മറപിടിക്കുന്നതിനു വേണ്ടിയാണ് പലപ്പോഴും അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ പാകിസ്ഥാന് ലംഘിക്കുന്നത്.
Discussion about this post