കൊല്ലം: നവംബര്‍ ഒന്നിന് അഷ്ടമുടിക്കായലില്‍ നടക്കുന്ന പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവത്തില്‍ വിവിധ വിഭാഗങ്ങളിലായി ഇന്നലെ(ഒക്‌ടോബര്‍21) വരെ 27 വള്ളങ്ങള്‍ രജിസ്റ്റര്‍ ചെയ്തു.
നടുഭാഗം, സെന്റ് ജോര്‍ജ്, ശ്രീഗണേശന്‍, ആനാരി പുത്തന്‍ചുണ്ടന്‍, പായിപ്പാടന്‍, മഹാദേവന്‍, സെന്റ് പയസ്, ആയാപറമ്പ് വലിയ ദിവാന്‍ജി എന്നീ ചുണ്ടന്‍ വള്ളങ്ങള്‍ കൊല്ലത്തെ പോരാട്ടത്തിനുണ്ടാകുമെന്നുറപ്പായി. വെപ്പ് എ ഗ്രേഡില്‍ അഞ്ചും ബി ഗ്രേഡില്‍ ഒന്നും ഇരുട്ടുകുത്തി എ ഗ്രേഡില്‍ രണ്ടും ബി ഗ്രേഡില്‍ അഞ്ചും ആറ് അലങ്കാര വള്ളങ്ങളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒക്‌ടോബര്‍ 24 വരെ രജിസ്‌ട്രേഷന്‍ തുടരും. 25ന് ഉച്ചകഴിഞ്ഞ് മൂന്നിന് ക്യാപ്റ്റന്‍സ് ക്ലിനിക്കും വള്ളങ്ങളുടെ ട്രാക്ക് ആന്റ് ഹീറ്റ്‌സ് നറുക്കെടുപ്പും നടക്കും. ജലോത്സവത്തോടനുബന്ധിച്ചുള്ള വിവിധ കലാ കായിക മത്സരങ്ങള്‍ക്ക് 26ന് തുടക്കം കുറിക്കും.
Discussion about this post