ന്യൂഡല്‍ഹി: തെരുവുനായകളെ കൊല്ലുന്നതുമായി ബന്ധപ്പെട്ട് കേരളത്തെ പഴിച്ച് വീണ്ടും കേന്ദ്രമന്ത്രി മേനക ഗാന്ധി. തെരുവുനായകളെ കൊല്ലുന്നവര്‍ക്കെതിരെ കാപ്പ ചുമത്തണം. ഇത്തരക്കാരെ ഗുണ്ടാ നിയമപ്രകാരം നേരിടാതെ വഴിയില്ല. ഇതിന് ഡിജിപി മുന്‍കൈയെടുക്കണമെന്നും മേനക പറഞ്ഞു. നായ്ക്കളെ കൊല്ലുന്നവര്‍ സ്ഥിരം കുറ്റവാളികളാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.
തെരുവുനായകള്‍ കേരളത്തില്‍ മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലും ഉണ്ട് പക്ഷേ അവിടെയൊന്നുമില്ലാത്ത പ്രശ്‌നം കേരളത്തില്‍ മാത്രമെങ്ങനെയാണുണ്ടാവുന്നതെന്നും അവര്‍ ചോദിച്ചു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി നടപടിയെടുത്തില്ലെങ്കില്‍ ആളുകള്‍ നായ്ക്കളെ കൊല്ലുന്നത് തുടരുമെന്നു പറഞ്ഞ അവര്‍ ക്രമിനലുകളായ വ്യവസായികള്‍ ഹീറോകളാകാന്‍ ശ്രമിക്കുന്നുവെന്നും ഇതിന്റെ ഭാഗമായാണ് അവര്‍ നായകളെ കൊല്ലാന്‍ മുന്‍കൈയെടുക്കുന്നതെന്നും പറഞ്ഞു. വ്യവസായികളാണോ സര്‍ക്കാരാണോ കേരളം ഭരിക്കുന്നതെന്നും മേനക ചോദിച്ചു.
അതിനിടെ തിരുവനന്തപുരത്ത് വീട്ടിനുള്ളില്‍ ഉറങ്ങുകയായിരുന്ന 90 വയസുകാരനെ തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ആക്രമിച്ചു. തിരുവനന്തപുരം വര്‍ക്കല ചുരുളവീട്ടില്‍ രാഘവനാണ് നായയുടെ ആക്രമണമേറ്റത്. മുഖം, തല, കഴുത്ത്, കാല് തുടങ്ങിയ ഭാഗങ്ങളിലൊക്കെ ആഴത്തില്‍ മുറിവുണ്ട്. ഗുരുതരമായി പരിക്കേറ്റ രാഘവനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
Discussion about this post