ന്യൂഡല്‍ഹി: ഗൂഗിളിന്റെ പുതിയ സ്മാര്‍ട്ട്‌ഫോണായ പിക്‌സല്‍ ഇന്ത്യന്‍ വിപണിയില്‍ വില്പന ആരംഭിച്ചു. 5-ഇഞ്ച് പിക്‌സല്‍, 5.5-ഇഞ്ച് പിക്‌സല്‍ എക്‌സ്എല്‍ എന്നി ഫോണുകളാണ് ഇന്ത്യയില്‍ വില്‍പനയ്ക്കുള്ളത്. കറുപ്പ്, സില്‍വര്‍ എന്നി കളറുകളില്‍ എത്തിയിരിക്കുന്ന ഫോണുകള്‍ക്കു ആകര്‍ഷകമായ ഇഎംഐ വ്യവസ്ഥയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഗൂഗിള്‍ പിക്‌സല്‍ 32 ജിബിക്കു 57,000 രൂപയും 128 ജിബിക്കു 66.000 രൂപയുമാണ് വില. ഗൂഗിള്‍ പിക്എല്‍ എക്‌സ്എല്‍ 32 ജിബിക്കു 67,000 രൂപയും 32 ജിബിക്കു 76,000 രൂപയുമാണ് വില. ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ വേര്‍ഷനായ ന്യൂഗയിലാണ് ഫോണ്‍ പുറത്തിറങ്ങിയിരിക്കുന്നത്. ഗൊറില്ല ഗ്ലാസ് 4 ഡിസ്‌പ്ലേയാണ് രണ്ടു ഫോണിലും. ഫ്‌ളിപ്പ്കാര്‍ട്ട്, റിലയന്‍സ് ഡിജിറ്റല്‍ ക്രോമ എന്നിവ വഴിയാണ് ഫോണിന്റെ വിതരണം പുരോഗമിക്കുന്നത്.
Discussion about this post