Thursday, October 15, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

കേരളം നവംബര്‍ ഒന്നിന് സമ്പൂര്‍ണ ഒ.ഡി.എഫ്: പ്രഖ്യാപനത്തിന് പ്രധാനമന്ത്രി എത്തും

by Punnyabhumi Desk
Oct 26, 2016, 07:09 pm IST
in കേരളം

* പ്രഖ്യാപനം നവംബര്‍ ഒന്നിന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍

* പതിനായിരത്തിലധികം ആളുകള്‍ പങ്കെടുക്കുന്ന വിപുലമായ ചടങ്ങ്

തിരുവനന്തപുരം: ഒന്നേമുക്കാല്‍ ലക്ഷം പുതിയ ശുചിമുറികളുടെ നിര്‍മാണം കൂടി പൂര്‍ത്തിയാക്കി ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ വെളിയിട വിസര്‍ജ്യമുക്ത സംസ്ഥാനമായി കേരളം മാറുന്നു. നവംബര്‍ ഒന്നിന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തെ സമ്പൂര്‍ണ ഒ.ഡി.എഫ്. സംസ്ഥാനമായി പ്രഖ്യാപിക്കുമെന്ന് തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി ഡോ. കെ.റ്റി. ജലീല്‍ അറിയിച്ചു.

കേന്ദ്രസര്‍ക്കാരിന്റെ ഈ പദ്ധതി മൂന്ന് മാസം കൊണ്ടാണ് സംസ്ഥാനം വിജയകരമായി നടപ്പാക്കിയത്. ജനുവരി ഒന്നിനകം സംസ്ഥാനത്തെ നഗരപ്രദേശങ്ങളും സമ്പൂര്‍ണ വെളിയിട വിസര്‍ജ്യമുക്ത പ്രദേശങ്ങളായി മാറുമെന്നും മിക്ക മുനിസിപ്പാലിറ്റികളും ഇതിനോടകം ഒ.ഡി.എഫ്. പ്രഖ്യാപനം നടത്തിക്കഴിഞ്ഞതായും മന്ത്രി പറഞ്ഞു. പ്രഖ്യാപന ചടങ്ങുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടത്തിയ ആലോചനായോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ വിജയകരമായി പൂര്‍ത്തിയാക്കുമ്പോള്‍ സംസ്ഥാനത്തിന് കൂടുതല്‍ ഫണ്ട് ലഭ്യമാക്കാന്‍ സാധിക്കുമെന്നും വികസന പാതയില്‍ അത് വലിയ മുതല്‍ക്കൂട്ടാണെന്നും മന്ത്രി പറഞ്ഞു.

പ്രഖ്യാപനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. ശുചിത്വത്തെ ആസ്പദമാക്കി മജീഷ്യന്‍ ഗോപിനാഥ് മുതുകാട് ഇന്ദ്രജാല പ്രകടനം നടത്തും. പ്രഖ്യാപനച്ചടങ്ങിന് വേദിയാകുന്നതിലൂടെ തലസ്ഥാന നഗരത്തിന് അഭിമാനകരമായ അവസരമാണ് വന്നിരിക്കുന്നതെന്ന് യോഗത്തില്‍ സംബന്ധിച്ച വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പദ്ധതിയുടെ ഗുണഭോക്താക്കളുടെ സാന്നിധ്യം ഉറപ്പുവരുത്തി പതിനായിരത്തിലധികം പേര്‍ പങ്കെടുക്കുന്ന അവിസ്മരണീയമായ ചടങ്ങാക്കി ഇത് മാറ്റുന്നതിന് ജില്ലയിലെ ത്രിതല പഞ്ചായത്ത്, കോര്‍പ്പറേഷന്‍ പ്രതിനിധികളും ഉദ്യോഗസ്ഥരും മുന്‍കൈ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഏതെങ്കിലും തരത്തില്‍ പണികള്‍ പൂര്‍ത്തീകരിക്കാനുണ്ടെങ്കില്‍ അവ നവംബര്‍ ഒന്നിനകം പൂര്‍ത്തീകരിച്ച് പദ്ധതി സമ്പൂര്‍ണ വിജയമാക്കണമെന്ന് മേയര്‍ അഡ്വ. വി.കെ. പ്രശാന്ത് അഭ്യര്‍ത്ഥിച്ചു. പതിനാലായിരം പുതിയ ശുചി മുറികളാണ് ജില്ലയില്‍ അനുവദിച്ചിട്ടുള്ളത്. ഒ.ഡി.എഫ്. ഗുണഭോക്താക്കളെ ചടങ്ങില്‍ എത്തിക്കാന്‍ അതത് ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍ ഊന്നല്‍ നല്‍കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു പറഞ്ഞു. ചടങ്ങില്‍ എ.ഡി.എം. ജോണ്‍ വി. സാമുവല്‍, ത്രിതല പഞ്ചായത്ത് കോര്‍പ്പറേഷന്‍ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥന്മാര്‍ എന്നിവര്‍ പങ്കെടുത്തു.

Share
Tweet
Send

Related News

കേരളം

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

പുതിയ വാർത്തകൾ

ശ്രീരാമദാസമിഷന്‍ പുറത്തിറക്കിയ പുതിയ പുസ്തകങ്ങള്‍

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ആരോഗ്യ കുടുംബക്ഷേമ ദേവസ്വം മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, കൈമനം അമൃതാനന്ദമയീ മഠം മഠാധിപതി സ്വാമി ശിവാമൃതാനന്ദപുരി, വി.മുരളീധരന്‍ എം.എല്‍.എ, മുന്‍ എം.പി എന്‍.പീതാംബരക്കുറുപ്പ്, മുന്‍ എം.എല്‍.എ എം.എ.വാഹീദ്, മാധവന്‍.ബി.നായര്‍ എന്നിവര്‍ സമീപം.

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഒക്ടോബര്‍ 4ന്

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies