തിരുവനന്തപുരം: സംസ്ഥാന കശുവണ്ടി വികസന കോര്‍പ്പറേഷന്റെ 1998 മുതല്‍ കുടിശ്ശികയായ കടങ്ങള്‍ ഒറ്റത്തവണ തീര്‍പ്പാക്കാന്‍ തീരുമാനമായി. നിയമസഭാ സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ കൂടിയ ഉന്നതതലയോഗത്തിലാണ് തീരുമാനം.
കോര്‍പ്പറേഷന് പ്രവര്‍ത്തന മൂലധനമായി സര്‍ക്കാര്‍ ഗ്യാരന്റിയോടെ വിവിധ കാലയളവുകളില്‍ എസ്.ബി.ഐ, എസ്.ബി.ടി, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നീ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം നല്‍കിയ വായ്പയാണിത്. കടങ്ങള്‍ തീരുന്നതോടെ കോര്‍പ്പറേഷന്റെ പ്രവര്‍ത്തനത്തിനാവശ്യമായ തുടര്‍ സാമ്പത്തിക സഹായം ബാങ്കുകളില്‍ നിന്നും വേഗത്തില്‍ ലഭിക്കും. ഇതുവഴി, കോര്‍പ്പറേഷന്റെ കീഴിലുള്ള മുപ്പത് ഫാക്ടറികളുടെ പ്രവര്‍ത്തനവും തൊഴിലാളികളുടെ തൊഴില്‍ സുരക്ഷയും ഉറപ്പാക്കാനാകും.
Discussion about this post