ന്യൂഡല്‍ഹി: ചാരപ്പണി ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് പാക്കിസ്ഥാന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ മഹമൂദ് അക്തര്‍ ഉടന്‍ രാജ്യം വിടണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. നിര്‍ണായകമായ പ്രതിരോധ രഹസ്യ രേഖകള്‍ കൈവശം വച്ചതിന് ഡല്‍ഹി പോലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗം മഹമൂദിനെ ഇന്നലെ അറസ്റ്റ് ചെയ്തു ചോദ്യംചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് ഇയാള്‍ 48 മണിക്കൂറിനകം ഇന്ത്യ വിടണമെന്ന് പാക്കിസ്ഥാന്‍ ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിതിനെ വിളിച്ചുവരുത്തി ആവശ്യപ്പെട്ടത്.
ഇന്ത്യന്‍ നടപടിക്കു പ്രതികാരമെന്നോണം ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ സുര്‍ജിത് സിംഗിനെ പാക്കിസ്ഥാന്‍ അനഭിമതനായി പ്രഖ്യാപിച്ചു. 48 മണിക്കൂറിനകം രാജ്യം വിട്ടുപോകാന്‍ സിംഗിനോട് പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടു.
Discussion about this post