തിരുവനന്തപുരം: കോര്‍പ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും റേഷന്‍ മുന്‍ഗണനാ കരട് പട്ടിക സംബന്ധിച്ച പരാതികള്‍ സ്വീകരിക്കാന്‍ കോര്‍പറേഷന്‍/ മുനിസിപ്പല്‍ സെക്രട്ടറിമാര്‍ക്ക് തദ്ദേശസ്വയംഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദേശം നല്‍കി. പരാതികള്‍ സ്വീകരിക്കാന്‍ സെക്രട്ടറിമാര്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തി ദൈനംദിന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് മേഖലാ ജോയിന്റ് ഡയറക്ടര്‍മാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം. മുനിസിപ്പല്‍ സെക്രട്ടറിമാര്‍ ഇതു സംബന്ധിച്ച് ചെയര്‍പേഴ്‌സന്റെയും തിരഞ്ഞെടുത്ത ജനപ്രതിനിധികളുടെയും ശ്രദ്ധയില്‍ കൊണ്ടുവരണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
Discussion about this post