ഷിക്കാഗോ: ഷിക്കാഗോയിലെ ഒഹെയര്‍ വിമാനത്താവളത്തില്‍ യാത്ര പുറപ്പെടാന്‍ ഒരുങ്ങവേ വിമാനത്തിനു തീപിടിച്ചു. ഷിക്കാഗോയില്‍ നിന്നും മിയാമിയിലേക്ക് പുറപ്പെടേണ്ട അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ ബോയിംഗ് 767 വിമാനത്തിനാണ് തീപിടിച്ചത്. 161 യാത്രക്കാരും ഒമ്പത് ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
അപകടത്തില്‍ ഇരുപത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ വിവിധ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകട കാരണം വ്യക്തമല്ല. വലത് വശത്തെ ഇന്ധന ടാങ്കിനടുത്ത് തീപിടിച്ചതിനെത്തുടര്‍ന്ന് യാത്രാക്കാരെ നിമിഷങ്ങള്‍ക്കുള്ളില്‍ എമര്‍ജന്‍സി വാതിലിലൂടെ പുറത്തേക്കെത്തിക്കുകയായിരുന്നു.
Discussion about this post