ന്യൂയോര്‍ക്ക്: യുഗാണ്ട തലസ്‌ഥാനമായ കംപാലയില്‍അല്‍ഖായിദ അനുകൂല സംഘടനയായ അല്‍ഷബാബ്‌നടത്തിയ ഇരട്ട സ്‌ഫോടനത്തെ യുഎന്‍രക്ഷാസമിതി ശക്‌തമായി അപലപിച്ചു.ആക്രമണത്തിന്‌ഉത്തരവാദികളായവരെ നിയമത്തിനു മുന്‍പില്‍കൊണ്ടു വരുന്നതിനു യുഗാണ്ടയിലെ അധികൃതരുമായി എല്ലാ രാജ്യങ്ങളും സജീവമായി സഹകരിക്കണമെന്നും രക്ഷാസമിതി ആവശ്യപ്പെട്ടു. സ്‌ഫോടനത്തില്‍കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കും യുഗാണ്ട സര്‍ക്കാരിനും യുഎന്‍രക്ഷാസമിതി അനുശോചനം അറിയിച്ചു.
ഏറ്റവും ദുഷിച്ച സംഭവമാണ്‌യുഗാണ്ടയില്‍ഉണ്ടായതെന്നു യുഎന്‍സെക്രട്ടറി ജനറല്‍ബാന്‍കി മൂണ്‍പറഞ്ഞു. സ്‌ഫോടനങ്ങള്‍ക്കു പിന്നിലുള്ളവരെ എത്രയും വേഗം നിയമത്തിനു മുമ്പില്‍കൊണ്ടുവരണമെന്ന്‌അദ്ദേഹം ആവശ്യപ്പെട്ടു.സ്‌പെയിനും ഹോളണ്ടും തമ്മിലുള്ള ഫുട്‌ബോള്‍ലോകകപ്പ്‌ഫൈനല്‍മത്സരങ്ങള്‍കാണാന്‍ആരാധകര്‍തിങ്ങിക്കൂടിയ ഒരു റസ്‌റ്ററന്റിലും ക്ലബിലുമുണ്ടായ സ്‌ഫോടനങ്ങളില്‍74 പേര്‍ക്കാണു ജീവന്‍നഷ്‌ടമായത്. സൊമാലിയയിലേക്ക്‌സമാധാനസേനയെ അയയ്‌ക്കുന്നതിന്റെ പേരില്‍യുഗാണ്ടയെ ആക്രമിക്കുമെന്ന്‌അവിടുത്തെ തീവ്രവാദ സംഘടനയായ അല്‍ഷബാബ്‌ഭീഷണി മുഴക്കിയിരുന്നു.
പാശ്‌ചാത്യ ലോകത്തിന്റെ താല്‍പര്യപ്രകാരമുള്ള സര്‍ക്കാര്‍രൂപീകരണത്തെ സഹായിക്കാനാണ്‌യുഗാണ്ട ശ്രമിക്കുന്ന തെന്നായിരുന്നു ഭീകരസംഘടനയുടെ ആരോപണം. ഇരട്ടസ്‌ഫോടനത്തിനു മണിക്കൂറുകള്‍ക്കകം ആക്രമണത്തിന്റെ ഉത്തരവാദിത്തം അല്‍ഷബാബ്‌ഏറ്റെടുക്കുകയും ചെയ്തു.
Discussion about this post