തിരുവനന്തപുരം: പെന്‍ഷണറുടെ കൈവശമുള്ള പെന്‍ഷന്‍ പേമെന്റ് ഓര്‍ഡറിന്റെ(പി.പി.ഒ) ഡ്യൂപ്‌ളിക്കേറ്റ് പകര്‍പ്പിന് അപേക്ഷിക്കാനുള്ള ഫീസ് രണ്ട് രൂപയില്‍നിന്ന് 250 രൂപയായി ഉയര്‍ത്തി. 1964ല്‍ നിശ്ചയിച്ച രണ്ട് രൂപ നിരക്ക് കാലഹരണപ്പെട്ടതിനാലും സര്‍വീസ് പെന്‍ഷനോ കുടുംബ പെന്‍ഷനോ വാങ്ങുന്നവര്‍ ദാരിദ്ര്യരേഖയ്ക്ക് താഴെ വരാത്തതിനാലും ഇപ്പോള്‍ മിനിമം പെന്‍ഷന്‍ 8500 രൂപ ആയതിനാലുമാണ് തീരുമാനം. പെന്‍ഷന്‍ നല്‍കല്‍ ഉത്തരവിന്റെ നഷ്ടം സംഭവിച്ചത് അപകടം കാരണമോ പെന്‍ഷണറുടെ നിയന്ത്രണത്തിനും അപ്പുറമുള്ള കാരണങ്ങളാലോ ആകുന്ന പക്ഷം ട്രഷറി ഡയറക്ടര്‍ക്ക് അയാളെ ഫീസ് നല്‍കുന്നതില്‍നിന്ന് ഒഴിവാക്കാം.
Discussion about this post