ശ്രീനഗര്‍ : ജമ്മു കാശ്മീരിലെ സോപോറില്‍ ലഷ്‌കര്‍ ഭീകരന്‍ അറസ്റ്റിലായി. തുജ്ജര്‍ സ്വദേശിയായ ഉമര്‍ ആണ് അറസ്റ്റിലായത്.രജപുട്ടാന റൈഫിള്‍സും കാശ്മീര്‍ പോലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഭീകരന്‍ പിടിയിലായത്.
കഴിഞ്ഞയാഴ്ച കാശ്മീരിലെ വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പാക് പണമൊഴുക്കുന്ന ആറ് തീവ്രവാദികളെ സൈന്യം പിടികൂടിയിരുന്നു. അതിര്‍ത്തിയില്‍ പാക് വെടിവെപ്പ് രൂക്ഷമായിരിക്കെ നുഴഞ്ഞു കയറ്റം തടയാന്‍ ശക്തമായ നടപടികളാണ് സുരക്ഷാ സേന സ്വീകരിച്ചിരിക്കുന്നത് .
Discussion about this post