തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ അക്ഷയ കേന്ദ്രങ്ങളുടെ മാതൃകയില്‍ പ്രവര്‍ത്തിച്ചുവരുന്ന കമ്പ്യൂട്ടര്‍ സ്ഥാപനങ്ങള്‍ അടിയന്തരമായി പ്രവര്‍ത്തനം അവസാനിപ്പിച്ചില്ലെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് അക്ഷയ ജില്ലാ പ്രോജക്ട് മാനേജര്‍ അറിയിച്ചു.
സര്‍ട്ടിഫിക്കറ്റുകള്‍ വാണിജ്യാടിസ്ഥാനത്തില്‍ നല്‍കുന്നതിനുള്ള അനുമതി അക്ഷയ കേന്ദ്രങ്ങള്‍ക്ക് മാത്രമാണ്. വില്ലേജ് ഓഫീസുകള്‍ വഴി നല്‍കുന്ന റവന്യൂ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ അയയ്ക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. അക്ഷയയുടെ അംഗീകൃതമാതൃകയില്‍ ബോര്‍ഡും ഓഫീസും സജ്ജമാക്കിയാണ് വ്യാജകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അക്ഷയ കേന്ദ്രങ്ങള്‍ എന്നുകരുതി ഇവിടെ എത്തുന്ന പൊതുജനങ്ങളില്‍ നിന്ന് അമിത ചാര്‍ജ് ഈടാക്കുന്നതായും ഇവിടെ നിന്ന് അയയ്ക്കുന്ന അപേക്ഷകളില്‍ തെറ്റുകള്‍ വരുന്നതായും പരാതി ഉയര്‍ന്നിരുന്നു
Discussion about this post