ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ ഡല്‍ഹി സര്‍ക്കാരിനു ദേശീയ ഹരിത ട്രൈബ്യൂണലിന്റെ രൂക്ഷ വിമര്‍ശനം. ദുസഹമായ സാഹചര്യം നേരിടാന്‍ സര്‍ക്കാര്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് ട്രൈബ്യൂണല്‍ ചോദിച്ചു. നടപടികള്‍ എടുക്കുന്നതിനു എന്തുകൊണ്ടാണ് കാലതാമസം നേരിട്ടതെന്ന് വിശദീകരണം നല്‍കാനും ട്രൈബ്യൂണല്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
അതിനിടെ ഇതു സംബന്ധിച്ച് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കുമെന്നാണ് സൂചന. പുകമഞ്ഞ് കുറയാത്ത സാഹചര്യത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്ക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഞായറാഴ്ച ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.
Discussion about this post