തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് സര്‍ക്കാര്‍ കോളേജുകളില്‍ പുതിയ കോഴ്‌സുകള്‍ അനുവദിച്ചു. മൂന്നാര്‍, കല്പറ്റ, മാനന്തവാടി, തലശ്ശേരി, കട്ടപ്പന സര്‍ക്കാര്‍ കോളേജുകളിലാണ് കോഴ്‌സുകള്‍ അനുവദിച്ചത്.
മൂന്നാറില്‍ എം.എ തമിഴ്, എം.കോം, കല്പറ്റയില്‍ എം.എ.മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസം, എം.എ ഇക്കണോമിക്‌സ്, മാനന്തവാടിയില്‍ എം.എ. ഇംഗ്ലീഷ്, എം.എ.ഡെവലപ്പ്‌മെന്റ് ഇക്കണോമിക്‌സ്, കട്ടപ്പനയില്‍ എം.എ. ഇക്കണോമിക്‌സ്, എം.എസ്.സി കെമിസ്ട്രി, തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ ബി.എസ്.സി സ്റ്റാറ്റിസ്റ്റിക്‌സ്, എം.എസ്.സി സുവോളജി കോഴ്‌സുകളാണ് അനുവദിച്ചത്. 201617 വര്‍ഷം തന്നെ കോഴ്‌സുകള്‍ അനുവദിക്കുന്നതിന് ബന്ധപ്പെട്ട സര്‍വകലാശാലകള്‍ക്ക് നിര്‍ദേശം നല്കിയിട്ടുണ്ട്.
പുതുതായി അനുവദിച്ച കോഴ്‌സുകള്‍ക്ക് ബന്ധപ്പെട്ട വിഭാഗങ്ങളില്‍ ഓരോ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തിക വീതം അനുവദിച്ചും ഉത്തരവായിട്ടുണ്ട്.
Discussion about this post