കല്പറ്റ: ഈ വര്‍ഷത്തെ പത്മപ്രഭാപുരസ്‌കാരം കവി വി.മധുസൂദനന്‍ നായര്‍ക്ക് സമ്മാനിക്കും. നോവലിസ്റ്റ് സി.വി. ബാലകൃഷ്ണന്‍, കവി റഫീഖ് അഹമ്മദ്, നിരൂപക എസ്.ശാരദക്കുട്ടി എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാരത്തിന് മധുസൂദനന്‍നായരെ തിരഞ്ഞെടുത്തത്. 75,000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.












