തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നവംബര്‍ 10 മുതല്‍ 19 വരെ തീരുമാനിച്ചിരുന്ന നറുക്കെടുപ്പുകള്‍ നവംബര്‍ 19 മുതല്‍ 27 വരെ നടക്കും.
നവംബര്‍ 20 മുതല്‍ 27 വരെ നടത്താനിരുന്ന എട്ട് ഭാഗ്യക്കുറി നറുക്കെടുപ്പുകള്‍ റദ്ദാക്കുകയും ചെയ്തു. നവംബര്‍ 10ന് നടക്കേണ്ടിയിരുന്ന കാരുണ്യ പ്ലസ് (കെ.എന്‍ 135) നവംബര്‍ 19ന് ഉച്ചക്ക് 2.30ന് നറുക്കെടുക്കും. 11ന് നടക്കാനിരുന്ന ഭാഗ്യനിധി (ബി.എന്‍ 263) 20നും, 12ന് നടക്കാനിരുന്ന കാരുണ്യ (കെ.ആര്‍ 267) 21നും 13ന് നടക്കാനിരുന്ന പൗര്‍ണമി (ആര്‍.എന്‍ 262) 22നും ഉച്ചക്ക് 2.30ന് നടക്കും. ഇന്ന് (നവംബര്‍ 15) നടക്കേണ്ട സ്ത്രീശക്തി (എസ്.എസ് 29) നറുക്കെടുപ്പ് 23ന് വൈകിട്ട് 3.30നാണ്. 16ന് നടക്കേണ്ട അക്ഷയ (എ.കെ 267) 24നും, 17ലെ കാരുണ്യ പ്ലസ് (കെ.എന്‍ 136) 25നും ഉച്ചക്ക് 2.30ന് നറുക്കെടുക്കും.
18ാം തിയതിയിലെ നിര്‍മ്മല്‍ (എന്‍.ആര്‍ 4) നറുക്കെടുപ്പ് 25ന് വൈകിട്ട് 3.30നാണ്. അന്നുതന്നെ (നവം: 18) നറുക്കെടുക്കേണ്ട ഭാഗ്യനിധി (ബി.എന്‍ 264) 26ന് ഉച്ചക്ക് 2.30നും, 19ന് നറുക്കെടുക്കേണ്ട കാരുണ്യ (കെ.ആര്‍ 268) 27ന് ഉച്ചക്ക് 2.30നും നറുക്കെടുക്കും. പൂജാ ബമ്പര്‍ (ബി.ആര്‍ 52) നറുക്കെടുപ്പ് നവംബര്‍ 23നാണ്. നവംബര്‍ 20 മുതല്‍ 27 വരെയുള്ള പൗര്‍ണമി 263, വിന്‍വിന്‍ 386, സ്ത്രീശക്തി 30, അക്ഷയ 268, കാരുണ്യ പ്ലസ് 137, ഭാഗ്യനിധി 265, കാരുണ്യ 269, പൗര്‍ണമി 264 എന്നീ ഭാഗ്യക്കുറികളാണ് റദ്ദാക്കിയത്.
Discussion about this post