തിരുവനന്തപുരം: ശബരിമലയിലേക്ക് ഇലവുങ്കല്‍, ചാലക്കയം, പമ്പ, നീലിമല, സന്നിധാനം, സ്വാമി അയ്യപ്പന്‍ റോഡ്, പാണ്ടിത്താവളം, ഉപ്പുപാറ, പുല്ലുമേട്, കോഴിക്കാനം, സത്രം എന്നിവിടങ്ങളിലൂടെയുള്ള പാതകളും പാതകളുടെ ഇരുവശങ്ങളിലും നിന്ന് ഒരു കിലോമീറ്റര്‍ വരെയുള്ള സമീപ പ്രദേശങ്ങളും നവംബര്‍ 15 മുതല്‍ 2017 ജനുവരി 19 വരെ അതിസുരക്ഷാമേഖലയായി വിജ്ഞാപനം ചെയ്ത് ഉത്തരവായി. സംസ്ഥാന പോലീസ് മേധാവിയുടെ ശിപാര്‍ശ പ്രകാരമാണ് വിജ്ഞാപനം.
Discussion about this post