തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി മൂലം തൊഴില്‍ നഷ്ടപ്പെടുന്ന 211 റിസോര്‍ട്ട് തൊഴിലാളികള്‍ക്കുളള നഷ്ടപരിഹാരം തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി വിതരണം ചെയ്തു.
റിസോര്‍ട്ട് തൊഴിലാളികള്‍ സര്‍ക്കാരിനു സമര്‍പ്പിച്ച അപേക്ഷകള്‍ സര്‍ക്കാര്‍ നിശ്ചയിച്ച ഉപജീവനാഘാത നിര്‍ണയ സമിതി പരിഗണിച്ച് ഏറ്റവും ചുരുങ്ങിയ നഷ്ടപരിഹാരം 2,50,000 രൂപയും, ഏറ്റവും കൂടിയത് 6,00,000 രൂപയും നല്‍കുന്നതിന് തീരുമാനിച്ചിരുന്നു. അകെ ആറ് കോടി 11 ലക്ഷം രൂപ ഈയിനത്തില്‍ വിതരണം ചെയ്യുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് നല്‍കി.
ചടങ്ങില്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനി സി.ഇ..ഒ ഡോ. കെ. ജയകുമാര്‍, അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ സന്തോഷ്‌കുമാര്‍ മഹോപത്ര ജില്ല ലേബര്‍ ഓഫീസര്‍ സജീന, ഐ.എം.ജി അസി.പ്രൊഫസര്‍ ഡോ. അനീഷ്യ ജയദേവ് എന്നിവര്‍ പങ്കെടുത്തു.
Discussion about this post