തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ ധനശേഖരണത്തിന്റെ ഭാഗമായി 1500 കോടി രൂപ കടപ്പത്രം വഴി സമാഹരിക്കുന്നു. ഇതിനായുളള ലേലം നവംബര്‍ 22ന് മുംബൈ ഫോര്‍ട്ടിലുളള റിസര്‍വ് ബാങ്കില്‍ നടക്കും. ഇകുബേര്‍ സിസ്റ്റത്തിലൂടെയാണ് ഇടപാടുകള്‍. ലേലം സംബന്ധിച്ച വിശദാംശം സംസ്ഥാന ധനവകുപ്പിന്റെ വെബ്‌സൈറ്റായ www.finance.kerala.gov.in ല്‍ ലഭിക്കും. (വിജ്ഞാപന നമ്പര്‍ എസ്.എസ്.വണ്‍/359/2016ധനവകുപ്പ് തീയതി 2016 നവംബര്‍ 18)
Discussion about this post