തിരുവനന്തപുരം: സന്നിധാനത്ത് ഇന്‍ഫര്‍മേഷന്‍പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ മീഡിയ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളായ അജയ് തറയില്‍, കെ.രാഘവന്‍ എന്നിവര്‍ ചേര്‍ന്ന് മീഡിയ സെന്റര്‍ ഉദ്ഘാടനം ചെയ്തു. ദേവസ്വം ചീഫ് എന്‍ജിനിയര്‍ വി.ശങ്കരന്‍പോറ്റി, എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ കൃഷ്ണകുമാര്‍, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.മോഹനന്‍, പിആര്‍ഒ മുരളി കോട്ടയ്ക്കകം, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Discussion about this post