പത്തനംതിട്ട: ശബരിമലയെ പ്ലാസ്റ്റിക്കില്‍ നിന്നും മാലിന്യത്തില്‍ നിന്നും മുക്തമാക്കുന്നതിനുള്ള മിഷന്‍ഗ്രീന്‍ ശബരിമല പദ്ധതിയില്‍ അടുത്ത വര്‍ഷം മുതല്‍ ജില്ലാ അക്ഷയ കേന്ദ്രത്തെ ഉള്‍പ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ പറഞ്ഞു.
ജില്ലാ ഭരണകൂടം, സംസ്ഥാന ഐ.ടി മിഷന്‍, അക്ഷയ എന്നിവര്‍ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. തീര്‍ഥാടകരുടെ പക്കല്‍ നിന്ന് പ്ലാസ്റ്റിക് കവറുകള്‍ വാങ്ങിയശേഷം പകരം അക്ഷയുടെ മുദ്രപതിപ്പിച്ച തുണി സഞ്ചി നല്‍കി. ശബരിമലയെ വൃത്തിയായി സൂക്ഷിക്കണമെന്ന സന്ദേശം എഴുതിയ സ്റ്റിക്കറുകള്‍ തീര്‍ഥാടകരുടെ വാഹനങ്ങളില്‍ പതിച്ചു.
സബ് കളക്ടര്‍ ചന്ദ്രശേഖര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കമലാസനന്‍, അക്ഷയ പ്രോജക്ട് മാനേജര്‍ കെ.ധനേഷ്, അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍ ഉഷാകുമാരി എന്നിവര്‍ സംസാരിച്ചു. അക്ഷയ സംരംഭകരും, ഉദ്യോഗസ്ഥരും പങ്കെടുത്തു.
Discussion about this post