ബാലസോര്‍: അഗ്‌നി-1 മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ അബ്ദുള്‍ കലാം ദ്വീപിലാണ് മിസൈല്‍ പരീക്ഷണം നടന്നത്. 700 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യത്തിലേക്ക് എത്തുവാന്‍ അഗ്‌നി–1 ന് സാധിക്കും. ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിലെ മൊബൈല്‍ ലോഞ്ചറില്‍നിന്ന് രാവിലെ 10.10നായിരുന്നു വിക്ഷേപണം.
തദ്ദേശിയമായി വികസിപ്പിച്ചെടുത്ത അഗ്‌നി–1 ന് അണ്വായുധം വഹിക്കാന്‍ ശേഷിയുണ്ട്.












