ചെന്നൈ: കര്‍ണാടക സംഗീതജ്ഞന്‍ ഡോ.എം ബാലമുരളീകൃഷ്ണ (86) അന്തരിച്ചു. ചെന്നൈ രാധാകൃഷ്ണന്‍ ശാലയിലെ വസതിയിലായിരുന്നു അന്ത്യം. 2012 ല്‍ കേരളം അദ്ദേഹത്തെ സ്വാതി സംഗീത പുരസ്‌ക്കാരം നല്‍കി ആദരിച്ചിരുന്നു.
ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലെ ശങ്കരഗുപ്തം ഗ്രാമത്തി ല്‍ 1930 ജൂലായ് ആറിനായിരുന്നു അദ്ദേഹത്തിന്‍റെ ജനനം. പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ പുരസ്‌ക്കാരങ്ങള്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
Discussion about this post