ശബരിമല: സന്നിധാനത്ത് വലിയ നടപ്പന്തലിലുള്ള സ്റ്റേജില്‍ കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. സൗണ്ട് സിസ്റ്റം ഓഡിറ്റോറിയത്തില്‍ ലഭ്യമാക്കും. കര്‍ട്ടനും അനുബന്ധ സംവിധാനങ്ങളും കലാകാരന്മാര്‍ കരുതണം. ഭരതനാട്യം, ഭജന, ഭക്തിഗാനമേള തുടങ്ങിയ കലകളും കളിരിപ്പയറ്റു പോലുള്ള കായികകലാരൂപങ്ങളും അവതരിപ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് മുരളി കോട്ടയ്ക്കകം, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍, ശബരിമല എന്ന വിലാസത്തില്‍ ബന്ധപ്പെടാം. ഫോണ്‍- 04735 202048, 9446446464.
Discussion about this post