പമ്പ: ശബരിമല തീര്‍ഥാടനം പ്രമാണിച്ച് പത്തനംതിട്ട ജില്ലയില്‍ 2017 ജനുവരി 22 വരെ 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് കാരിബാഗുകള്‍ ഉത്പാദിപ്പിക്കുന്നതും കൈവശം വയ്ക്കുന്നതും വിതരണം ചെയ്യുന്നതും ഉപയോഗിക്കുന്നതും നിരോധിച്ച് ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ ഉത്തരവായി. നേരത്തെ 40 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് കാരിബാഗുകള്‍ തീര്‍ഥാടനത്തിന്റെ ഭാഗമായി നിരോധിച്ചിരുന്നു.
Discussion about this post