കൊച്ചി: ലാവ്‌ലിന്‍ കേസില്‍ സിബിഐ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ഡിംസബര്‍ 15-ലേക്ക് മാറ്റി. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയ കീഴ്‌ക്കോടതി നടപടിയെ ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജിയാണ് മാറ്റിയത്.
മുതിര്‍ന്ന അഭിഭാഷകന്‍ എം.കെ. ദാമോദരനാണ് മുഖ്യമന്ത്രിക്ക് വേണ്ടി ഹാജരാവുന്നത്. നേരത്തെ, കേസില്‍ ഹാജരാവുന്ന അഡീഷണല്‍ സോളീസിറ്റര്‍ ജനറല്‍ കൂടുതല്‍ സമയം ആവശ്യപ്പെടുന്നതിനെ തുടര്‍ന്നു കേസ് മാറ്റിവച്ചിരുന്നു.
കുറ്റപത്രത്തില്‍ പ്രതികള്‍ക്കെതിരെ നിരവധി തെളിവുകളും രേഖകളുമുള്ളതായാണ് സിബിഐയുടെ വാദം. ഇതു ശരിയായി വിലയിരുത്താതെയാണ് കീഴ്‌ക്കോടതി പ്രതികളെ വെറുതെ വിട്ടതെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.
Discussion about this post