ന്യൂഡല്‍ഹി: ബിജെപി എംപിമാരും എംഎല്‍എമാരും തങ്ങളുടെ ബാങ്കിംഗ് വിവരങ്ങള്‍ സമര്‍പ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചൊവ്വാഴ്ച ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. നോട്ടു അസാധുവാക്കല്‍ പ്രഖ്യാപനത്തിന് ശേഷം നടത്തിയ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങള്‍ കൈമാറണെന്നാണ് നിര്‍ദേശം.
നവംബര്‍ എട്ടു മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ നടത്തുന്ന ബാങ്കിംഗ് ഇടപാടുകളുടെ വിവരങ്ങളും വിശദാംശങ്ങളുമാണ് ആവശ്യപ്പെട്ടത്. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായ്ക്ക് ഇക്കാര്യങ്ങള്‍ കൈമാറണമെന്ന് മോദി പറഞ്ഞു. 2017 ജനുവരി ഒന്നിനുതന്നെ വിശദാംശങ്ങള്‍ കൊടുത്തിരിക്കണമെന്നാണ് പ്രധാനമന്ത്രിയുടെ കര്‍ശന നിര്‍ദേശം.
നവംബര്‍ എട്ടിന് അപ്രതീക്ഷിതമായി നടത്തിയ നോട്ടു അസാധുവാക്കല്‍ പ്രഖ്യാപനം ബിജെപി നേതാക്കളും വ്യവസായികളും മുന്‍കൂട്ടി അറിഞ്ഞിരുന്നെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഈ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ വിശദീകരണം ആവശ്യപ്പെട്ടു പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധം നടക്കുന്നതിനിടെയാണ് പാര്‍ട്ടിയിലെ നേതാക്കളുടെ ബാങ്ക് വിവരങ്ങള്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.
Discussion about this post