പത്തനംതിട്ട: ശബരിമല തീര്‍ഥാടനത്തിന്റെ ഭാഗമായി പമ്പാനദിയില്‍ സോപ്പും എണ്ണയും ഉപയോഗിച്ച് തീര്‍ഥാടകര്‍ കുളിക്കുന്നത് 2011 ലെ കേരള പോലീസ് ആക്ട് 80 (എ) പ്രകാരവും 1974 ലെ വാട്ടര്‍ ആക്ട് സെക്ഷന്‍ 24, സബ് സെക്ഷന്‍ I ബി പ്രകാരവും നിരോധിച്ച് പത്തനംതിട്ട ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ ഉത്തരവായി.
ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഒന്നര വര്‍ഷം മുതല്‍ ആറു വര്‍ഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കും.
Discussion about this post