ന്യൂഡല്‍ഹി: തിയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമായും കേള്‍പ്പിക്കണമെന്ന് സുപ്രീംകോടതി. ദേശീയഗാനം കേള്‍പ്പിക്കുന്ന സമയത്ത് എല്ലാവരും എഴുന്നേറ്റ് നില്‍ക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.
എല്ലാ തിയേറ്ററുകളിലും ദേശീയ പതാക പ്രദര്‍ശിപ്പിക്കണം. തിയേറ്റര്‍ സ്‌ക്രീനില്‍ ദേശീയ പതാകയുടെ ദൃശ്യം കാണിക്കണം. ദേശീയ ഗാനത്തിന്റെ ഭാഗങ്ങള്‍ പരസ്യങ്ങളില്‍ ഉപയോഗിക്കരുതെന്നും കോടതി പറഞ്ഞു.
Discussion about this post