തിരുവനന്തപുരം: നൃത്താചാര്യന്‍ ഗുരുഗോപിനാഥിന്റെ സ്മരണയ്ക്ക് വട്ടിയൂര്‍ക്കാവ് നടനഗ്രാമം നല്‍കുന്ന ഗുരു ഗോപിനാഥ് പുരസ്‌കാരം പ്രൊഫ. ഡി.കെ. സുന്ദരേശ്വരിയമ്മയ്ക്ക് നല്‍കും. നൃത്ത രംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് എഴുപത്തിമൂന്നുകാരിയായ ഈ ഭരതനാട്യം നര്‍ത്തകിക്ക് പുരസ്‌കാരം നല്‍കുന്നത്.
25,000 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. 1957 നവംബര്‍ 14ന് ദേശീയ ശിശുദിനാഘോഷത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിനു മുന്നില്‍ ഭരതനാട്യം അവതരിപ്പിച്ച കലാകാരിയാണ് പ്രൊഫ. ഡി.കെ. സുന്ദരേശ്വരിയമ്മ.
Discussion about this post