ന്യൂഡല്‍ഹി: പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാക്ക് പിന്തുണയുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയാണ് മോദി രൂക്ഷ വിമര്‍ശമുന്നയിച്ചത്. അഫ്ഗാനിസ്ഥാനില്‍ സമാധാനം കൊണ്ടു വരേണ്ടത് മറ്റു രാജ്യങ്ങളുടെ കടമയാണെന്നു മോദി പറഞ്ഞു. ഭീകരവാദത്തിനെതിരെ എല്ലാ രാജ്യങ്ങളും കൈകോര്‍ക്കണമെന്നും മോദി ആവശ്യപ്പെട്ടു.
പഞ്ചാബിലെ അമൃത്സറില്‍ ആരംഭിച്ച ഹാര്‍ട്ട് ഓഫ് ഏഷ്യ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. ഭീകരര്‍ക്കെതിരെ മാത്രമല്ല, ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തികമായും അല്ലാതെയും സഹായം നല്‍കുന്നവര്‍ക്കെതിരെയും കടുത്ത നടപടികള്‍ കൂടിയേ തീരൂവെന്നും മോദി അഭിപ്രായപ്പെട്ടു. പാക് വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസിനെ സാക്ഷിയാക്കിയാണ്, പരോക്ഷമായി മോദി പാക്കിസ്ഥാനെതിരെ വിമര്‍ശന ശരങ്ങള്‍ തൊടുത്തത്.
Discussion about this post