പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീര്‍ഥാടനം പ്രശ്‌നരഹിതമായും സുഗമമായും കൊണ്ടാടു
ന്നതിനുള്ള ഒരുക്കങ്ങള്‍ നടത്താന്‍ ശബരിമല സ്‌പെഷ്യല്‍ കോ-ഓര്‍ഡിനേറ്ററും സബ്കളക്ടറുമായ ചന്ദ്രശേഖര്‍ സെല്‍വകുമാര്‍ നിര്‍ദേശം നല്‍കി. 2016-17ലെ മണ്ഡല-മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ അധ്യക്ഷം വഹിക്കുകയായിരുന്നു അദ്ദേഹം.
ഭക്തര്‍ക്ക് ബുദ്ധിമുട്ടുാക്കുന്ന തരത്തിലുള്ള ഒരു പ്രവര്‍ത്തനങ്ങളും അനുവദിക്കാന്‍ കഴിയില്ല.സുഗമമായ അയ്യപ്പ ദര്‍ശനം സാധ്യമാക്കുന്നതോടൊപ്പം ശബരിപീഠവും പരിസരങ്ങളും മലിനമാകാതെ കാത്തുസൂക്ഷിക്കുക എന്ന ഉത്തരവാദിത്തം കൂടി നടപ്പാക്കേതുണ്ട്. ഇതിന് ഭക്തരും ഉദ്യോഗസ്ഥരും കച്ചവടക്കാരും കുത്തുകക്കാരും ഉള്‍പ്പെടെയുള്ളവരുടെ സഹകരണം അനിവാര്യമാണ്.ഇതിനുള്ള സാധ്യതകള്‍ കൂടി ഉാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ന്യായവിരുദ്ധമായ ഒരു പ്രവര്‍ത്തനങ്ങളും ശബരിമലയില്‍ അനുവദിക്കില്ല.പാചകത്തിനായി അനുമതിയില്ലാതെ സിലിറുകള്‍ പല കടകളിലും ഉപയോഗിക്കുന്നുവെന്ന അറിവു ലഭിച്ചതിനെത്തുടര്‍ന്ന് പരിശോധന നടത്തിയിരുന്നു.ലീഗല്‍ മെട്രോളജി, ആരോഗ്യവകുപ്പ്, ഡ്യൂട്ടി മജിസ്‌ട്രേറ്റ്, എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ്, വിവിധ സ്‌ക്വാഡുകള്‍ മുതലായവ വഴി പരിശോധനകള്‍ ഇനിയും തുടരും. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ശബരിമല മറയാകാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post