ശബരിമല: വന്യജീവികളുടെ ആക്രമണം ഉണ്ടാകുമെന്നതിനാല്‍ ഉച്ചകഴിഞ്ഞ് പുല്ലുമേട് വഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് വനംവകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചു. അയ്യപ്പന്‍മാര്‍ക്ക്
മുന്നറിയിപ്പ് നല്‍കാനായി ഉരക്കുഴി ഭാഗത്ത് പ്രത്യേക ടീം സജ്ജമാക്കിയിട്ടുണ്ട്.
സന്നിധാനത്തും പരിസരപ്രദേശങ്ങളിലുമായി 24 മണിക്കൂറും എലിഫന്റ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനം സജീവമാക്കി.
പാമ്പു പിടിത്ത പ്രവര്‍ത്തനവും നടക്കുന്നു. ഇതിനകം വിവിധ ഇനത്തില്‍പ്പെട്ട
115 പാമ്പുകളെ പിടികൂടി. പിടികൂടിയ പാമ്പുകളെ സുരക്ഷിത സ്ഥലത്ത് തുറന്നു വിട്ടിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
Discussion about this post