മുംബൈ: മുംബൈയില്‍ നാവികസേനയുടെ കപ്പല്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടു ജീവനക്കാര്‍ മരിച്ചു. 15 പേര്‍ക്കു പരിക്കേറ്റു. നാവികസേനയുടെ മിസൈല്‍വാഹിനി കപ്പലായ ഐഎന്‍എസ് ബത്വയാണ് മറിഞ്ഞത്. അറ്റകുറ്റപ്പണികള്‍ക്കു ശേഷം നേവല്‍ ഡോക് യാര്‍ഡില്‍നിന്നു കടലിലേക്ക് ഇറക്കുന്നതിനിടെ കപ്പല്‍ മറിയുകയായിരുന്നു. ഡോക് ബ്ലോക്ക് സംവിധാനത്തിന്റെ തകരാറാണ് അപകടകാരണമെന്നു നാവികസേനാ വൃത്തങ്ങള്‍ അറിയിച്ചു.
3,850 ടണ്‍ ഭാരമുള്ള ഐഎന്‍എസ് ബത്വ കപ്പല്‍വേധ മിസൈലുകള്‍, ബാരക്ക് 1 മിസൈലുകള്‍, ടോര്‍പിഡോകള്‍ എന്നിവ വഹിക്കാന്‍ ശേഷിയുള്ളതാണ്. 125 മീറ്റര്‍ നീളമുള്ള കപ്പലിന് 30 നോട്ടിക്കല്‍ മൈല്‍ വേഗമാണുള്ളത്.
Discussion about this post