ചെന്നൈ: ജയലളിതയുടെ മൃതദേഹം സംസ്‌കരിച്ച മറീന ബീച്ചിലെ ശവകുടീരത്തിലേക്ക് ജനങ്ങളുടെ ഒഴുക്ക് ഇന്നും തുടരുകയാണ്. എംജിആറിന്റെ സ്മൃതിമണ്ഡപത്തിന് തൊട്ടരികിലാണ് ജയയ്ക്കും അന്ത്യവിശ്രമം ഒരുക്കിയിരിക്കുന്നത്. ഇവിടേയ്ക്ക് രാവിലെ മുതല്‍ തന്നെ ആയിരക്കണക്കിന് ആളുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്.
ജനങ്ങളുടെ ഒഴുക്ക് വര്‍ധിച്ചതോടെ ശവകുടീരത്തിന് പോലീസ് സുരക്ഷ ശക്തമാക്കി. ശവകുടീരത്തിന് ചുറ്റും പോലീസ് ബാരിക്കേഡ് തീര്‍ത്തിട്ടുണ്ട്. ചില ഇതിന് ചുറ്റുമിരുന്ന് കരയുകയാണ്. അമ്മയുടെ മരണം വിശ്വസിക്കാന്‍ കഴിയാതെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ തമിഴ്‌നാടിന്റെ വിവിധ മേഖലകളില്‍ നിന്നും മറീന ബീച്ചിലേക്ക് എത്തുന്നുണ്ട്.
അതേസമയം വിദേശത്തെ ഷൂട്ടിംഗ് റദ്ദാക്കി നടന്‍ അജിത്ത് രാവിലെ ചെന്നൈയില്‍ എത്തിയിരുന്നു. ഭാര്യ ശാലിനിക്കൊപ്പം പുലര്‍ച്ചെ തന്നെ അജിത്ത് മറീന ബീച്ചിലെ സ്മൃതി മണ്ഡപത്തില്‍ എത്തി അമ്മയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. പിന്നീട് പോയസ് ഗാര്‍ഡനില്‍ എത്തി തോഴി ശശികലയെയും അജിത്ത് സന്ദര്‍ശിച്ചു.
Discussion about this post