Monday, March 16, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

പെര്‍മിറ്റ് ഇല്ലാതെ ശബരിമലയിലെത്തുന്ന ഓട്ടോറിക്ഷകള്‍ക്കെതിരെ നടപടിയെടുക്കും

by Punnyabhumi Desk
Dec 7, 2016, 06:44 pm IST
in കേരളം

പമ്പ: പെര്‍മിറ്റ് ഇല്ലാതെ തീര്‍ഥാടകരുമായി ശബരിമലയിലെത്തുന്ന ഓട്ടോറിക്ഷകള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ മോട്ടോര്‍ വാഹന അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. പമ്പയില്‍ നടന്ന അവലോകന യോഗത്തിലാണ് നിര്‍ദേശം. തീര്‍ഥാടകരുമായി എത്തുന്ന ഓട്ടോറിക്ഷകളുടെ നമ്പര്‍ രേഖപ്പെടുത്തിയശേഷം ബന്ധപ്പെട്ട ജില്ലയിലെ ആര്‍.ടി ഓഫീസുകള്‍ക്ക് ഇത് കൈമാറും. അതതു ജില്ലകളിലായിരിക്കും നടപടികള്‍ സ്വീകരിക്കുക.

തുടക്കത്തില്‍ പിഴ ഈടാക്കാനാണ് നിര്‍ദേശം. ഓട്ടോറിക്ഷകള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതു സംബന്ധിച്ച് സംസ്ഥാനത്തെ ആര്‍.ടി ഓഫീസുകള്‍ കേന്ദ്രീകരിച്ച് പ്രചാരണം നല്‍കണം. വാഴക്കുലയും തേങ്ങയും വച്ച് അലങ്കരിച്ചുവരുന്ന ഓട്ടോറിക്ഷകള്‍ ആനകളെ ആകര്‍ഷിക്കുകയും ഇത് അപകടത്തിന് വഴിയൊരുക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി. ഇരുചക്രവാഹനങ്ങളില്‍ ഹെല്‍മറ്റില്ലാതെ വരുന്നവര്‍ക്കെതിരെയും നടപടിയുണ്ടാവും. തീര്‍ഥാടകരുമായി കൂടുതല്‍ ഓട്ടോറിക്ഷകള്‍ എത്തുന്നത് കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നിന്നാണെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ മന്ത്രിയെ അറിയിച്ചു. പെര്‍മിറ്റില്ലാത്ത ഓട്ടോറിക്ഷകള്‍ ശബരിമലയില്‍ അപകടത്തില്‍പ്പെട്ടാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കില്ല.

ശബരിമല സേഫ്‌സോണിന്റെ പ്രവര്‍ത്തനം മന്ത്രി വിലയിരുത്തി. തീര്‍ഥാടകരുടെ വാഹനങ്ങള്‍ പുറപ്പെടുന്ന സ്ഥലത്ത് ഫിറ്റ്‌നസ് പരിശോധിക്കുന്നത് പരിഗണിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. പത്തനംതിട്ട, നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ തീര്‍ഥാടകര്‍ക്ക് സൈ്വപ്പിംഗ് മെഷീന്‍ ഉപയോഗിച്ച് കെ.എസ്.ആര്‍.ടി.സി ബസ് ടിക്കറ്റ് എടുക്കുന്നതിനുള്ള സംവിധാനം ഫെഡറല്‍ ബാങ്കുമായി ചേര്‍ന്ന് ഒരുക്കും. ഇതിനായി കെ.എസ്.ആര്‍.ടി.സിയും ഫെഡറല്‍ ബാങ്കും കരാറായി.

തീര്‍ഥാടന പാതയില്‍ ഒരു ഫോണ്‍ കോളില്‍ ആംബുലന്‍സ് സേവനം ലഭിക്കുന്നതിനുള്ള സംവിധാനം പരിഗണിക്കണമെന്ന് മന്ത്രി പറഞ്ഞു. സ്വകാര്യ ആശുപത്രികളുടെ ആംബുലന്‍സ് സേവനവും പ്രയോജനപ്പെടുത്തണം. ശബരിമല മേഖലയില്‍ ലഹരി ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണം. രാത്രി കാലങ്ങളില്‍ അപകടം ഒഴിവാക്കുന്നതിന് തീര്‍ഥാടക വാഹനങ്ങളില്‍ ചുക്കുകാപ്പി നല്‍കുന്നതിന് കുടുംബശ്രീയുടേയും അയ്യപ്പസേവാ സംഘത്തിന്റെയും സേവനം പ്രയോജനപ്പെടുത്തുന്നതു പരിശോധിക്കണം.

ഇക്കൊല്ലത്തെ തീര്‍ഥാടന കാലയളവില്‍ കെ.എസ്.ആര്‍.ടി.സിയുടെ വരുമാനം വര്‍ധിച്ചിട്ടുണ്ട്. 70 ജന്റം ബസുകള്‍, 57 ഫാസ്റ്റ്/സൂപ്പര്‍ ഫാസ്റ്റ്, അഞ്ച് എ.സി, 15 ശബരി ബസുകളാണ് ഇത്തവണ സര്‍വീസ് നടത്തുന്നത്. ഇതിനു പുറമേ നിലയ്ക്കല്‍ പമ്പ റൂട്ടില്‍ പ്രതിദിനം 648 സര്‍വീസുകള്‍ കെ.എസ്.ആര്‍.ടി.സി നടത്തുന്നു. ഇതുവരെ 982514 യാത്രക്കാര്‍ കെ.എസ്.ആര്‍.ടി.സിയുടെ സേവനം പ്രയോജനപ്പെടുത്തി.

യോഗത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, എഡിഎം അനു എസ്.നായര്‍, പമ്പ പോലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ എ.ആര്‍ പ്രേംകുമാര്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSend

Related News

കേരളം

ഓപ്പറേഷൻ ഡി -ഹണ്ട്: 41 പേരെ അറസ്റ്റ് ചെയ്തു; കഞ്ചാവും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

കേരളം

ശ്രീരാമനവമി രഥയാത്ര മാര്‍ച്ച് 3ന് കേരളത്തില്‍ പരിക്രമണം ആരംഭിക്കും

കേരളം

ആറ്റുകാല്‍ പൊങ്കാല മഹോത്സവം 2026: അംബാ പുരസ്‌കാരം മോഹന്‍ലാല്‍ ഏറ്റുവാങ്ങിയപ്പോള്‍

Discussion about this post

പുതിയ വാർത്തകൾ

ഓപ്പറേഷൻ ഡി -ഹണ്ട്: 41 പേരെ അറസ്റ്റ് ചെയ്തു; കഞ്ചാവും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

ശ്രീരാമനവമി രഥയാത്ര മാര്‍ച്ച് 3ന് കേരളത്തില്‍ പരിക്രമണം ആരംഭിക്കും

ഡോ. സുകുമാരന്‍ നായര്‍ നിര്യാതനായി

ആറ്റുകാല്‍ പൊങ്കാല മഹോത്സവം 2026: അംബാ പുരസ്‌കാരം മോഹന്‍ലാല്‍ ഏറ്റുവാങ്ങിയപ്പോള്‍

പരമേശ്വരന്‍ നായര്‍ നിര്യാതനായി

ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

ഫോട്ടോ: രാജു സുന്ദരം

ശ്രീരാമനവമി രഥയാത്രയ്ക്കായി ശ്രീരാമരഥം അനന്തപുരിയില്‍ നിന്നും ശ്രീമൂകാംബികയിലേക്ക് തിരിച്ചു

തിരുവനന്തപുരത്ത് ഹിന്ദു കുടുംബ സമീക്ഷ ഇന്ന് നടക്കും

ഹിന്ദു കുടുംബ സമീക്ഷ: പത്തനംതിട്ട ജില്ലയില്‍ ചെറുകോല്‍പ്പുഴ കലാലയം ഓഡിറ്റോറിയത്തില്‍ നടന്നു

പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ അനന്തപുരി ഒരുങ്ങി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies