Sunday, September 20, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

വിദ്യാഭ്യാസവകുപ്പില്‍ ഹരിതനിയമാവലി നടപ്പിലാക്കും

by Punnyabhumi Desk
Dec 8, 2016, 04:27 pm IST
in കേരളം

തിരുവനന്തപുരം: ഹരിതകേരളം പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ വകുപ്പില്‍ ഡിസംബര്‍ എട്ടു മുതല്‍ ഹരിത നിയമാവലി (ഗ്രീന്‍ പ്രോട്ടോകോള്‍) നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് അറിയിച്ചു. ഇതിന്റെ ഭാഗമായി പതിനൊന്നിന നിര്‍ദ്ദേശങ്ങള്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഓഫീസുകള്‍ക്കും നല്‍കി.

ആവശ്യത്തിനു മാത്രം ആഹാര സാധനങ്ങള്‍ കൊണ്ടു വരുക. ഒരു വസ്തുവും പാഴാക്കി കളയാതിരിക്കുക. ആഹാരം, കുടിവെളളം എന്നിവ കൊണ്ടു വരുന്നതിന് സ്റ്റയിന്‍ലെസ് സ്റ്റീല്‍ പാത്രങ്ങള്‍ ശീലമാക്കുക. പ്ലാസ്റ്റിക് ഉള്‍പ്പെടെയുളള ഡിസ്‌പോസിബിള്‍ സാധനങ്ങള്‍ കര്‍ശനമായി ഒഴിവാക്കുക. മാലിന്യത്തെ ജൈവം/അജൈവം/അപകടകരം എന്നിങ്ങനെ മൂന്നായി തരംതിരിച്ച് നിക്ഷേപിക്കുന്നതിന് അതത് സ്‌കൂള്‍/കോളേജ്/സര്‍വകലാശാലാ ക്യാമ്പുകളില്‍ സംവിധാനം ഒരുക്കുക. ജൈവമാലിന്യം കമ്പോസ്റ്റാക്കുന്നതിനു കമ്പോസ്റ്റ് സംവിധാനം സ്‌കൂള്‍/കോളേജ്/സര്‍വകലാശാലാ ക്യാമ്പുകളില്‍ സ്ഥാപിക്കുക, കമ്പോസ്റ്റ് ഉപയോഗിച്ച് ഗ്രോബാഗ്/ചെടിച്ചട്ടി ജൈവപച്ചക്കറി കൃഷിയും നടത്തുക. പ്ലാസ്റ്റിക്, പേപ്പര്‍ ഉള്‍പ്പെടെയുളള അജൈവ മാലിന്യങ്ങള്‍ വൃത്തിയാക്കി തരംതിരിച്ച് പാഴ്‌വസ്തു വ്യവാപാരികളെ ഏല്‍പ്പിക്കുക.

പാഴ്കടലാസുകള്‍ (ചുരുട്ടിക്കളയാതെ) ഓരോ ക്ലാസിലും വൃത്തിയായി സൂക്ഷിച്ച് അവ ഓരോ മാസവും സ്‌കൂള്‍/കോളേജ്/സര്‍വകലാശാലക്യാമ്പുകളില്‍ സ്ഥാപിച്ചിട്ടുളള പൊതുസംഭരണ കേന്ദ്രത്തില്‍ (എം.ആര്‍.എഫ്) എത്തിക്കുക. ഡിസ്‌പോസിബിള്‍ വസ്തുക്കള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി മഷി പേനകള്‍ ശീലമാക്കുക. സ്‌കൂള്‍/കോളേജ്/ സര്‍വകലാശാലാ ക്യാമ്പസുകളില്‍ നടക്കുന്ന പൊതു പരിപാടികള്‍, സ്റ്റാഫ് യോഗങ്ങള്‍ തുടങ്ങി ഭക്ഷണം വിതരണം ചെയ്യുന്ന എല്ലാ സത്കാരങ്ങളിലുമടക്കം പേപ്പര്‍ കപ്പുകള്‍, പ്ലേറ്റുകള്‍, വെളള കുപ്പികള്‍, പ്ലാസ്റ്റിക് കവറുകള്‍ എന്നിവയും ഫ്‌ളാസ്‌കുകളും കര്‍ശനമായി ഒഴിവാക്കുക. ഭക്ഷണവും വെളളവും വീണ്ടും കഴുകി ഉപയോഗിക്കാവുന്ന പാത്രങ്ങളില്‍ വിളമ്പുക. അപകടകരമായ മാലിന്യത്തിന്റെ ഇനത്തില്‍ വരുന്ന ഇലക്ട്രിക്കല്‍/ ഇലക്‌ട്രോണിക്‌സ് മാലിന്യങ്ങള്‍ വൃത്തിയായി സൂക്ഷിച്ച് വര്‍ഷാന്ത്യം അവ പുന:ചംക്രമണത്തിനായി ബന്ധപ്പെട്ട വ്യാപാരികളെ കണ്ടെത്തി കൈമാറുക. സ്‌കൂള്‍/കോളേജ്/സര്‍വകലാശാലാ ക്യാമ്പസുകളിലെ പരിപാടികളില്‍ വേദികളില്‍ പ്ലാസ്റ്റിക് കുപ്പികള്‍ ഒഴിവാക്കുക, അതിഥികള്‍ക്ക് ഒരു പൂവോ, പുസ്തകമോ മാത്രം നല്‍കി സ്വീകരിക്കുക. പ്ലാസ്റ്റിക് കവര്‍ ചെയ്ത പൂക്കളും ഫ്‌ളക്‌സും പൂര്‍ണമായി ഒഴിവാക്കുക. സ്‌കൂള്‍/കോളേജ്/സര്‍വകലാശാലാ ക്യാമ്പസുകളിലെ എല്ലാ അധ്യാപകര്‍ക്കും ക്ലാസ് ലീഡര്‍മാര്‍ക്കും മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട ശേഷി വികസന ക്ലാസ് ശുചിത്വമിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ മുഖേന നല്‍കുക, ഗ്രീന്‍ പ്രോട്ടോകോള്‍ മോണിറ്ററിംഗ് ടീമിനെ തിരഞ്ഞെടുത്ത് ഓരോ മാസവും മോണിറ്ററിംഗ് നടത്തുക എന്നിവയാണ് നിര്‍ദ്ദേശങ്ങള്‍.

Share
Tweet
Send

Related News

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

കേരളം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

പുതിയ വാർത്തകൾ

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies