പമ്പ: പമ്പ ഡ്യൂട്ടി മജിസ്‌ട്രേറ്റ് വി.രാജചന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ കച്ചവടക്കാരില്‍ നിന്ന് പിഴ ഈടാക്കി. കഴിഞ്ഞ രണ്ടു ദിവസമായി കടകളില്‍ നടത്തിയ പരിശോധനയില്‍ 25000 രൂപ പിഴ ചുമത്തി.
സ്റ്റീല്‍ പാത്രത്തിന് കൂടുതല്‍ വില വാങ്ങിയ രാമമൂര്‍ത്തി മണ്ഡപത്തിനു സമീപത്തെ മൂന്ന് കടകളില്‍ നിന്ന് 12500 രൂപയും ഭക്ഷണസാധനങ്ങളുടെ അളവില്‍ കുറവ് കണ്ടെത്തിയതിന് പമ്പ പോലീസ് സ്‌റ്റേഷനു സമീപത്തെ ഹോട്ടലില്‍ നിന്ന് 2500 രൂപയും പിഴ ഈടാക്കി. വിരിക്കും ടോയ്‌ലറ്റിനും അമിത നിരക്ക് ഈടാക്കിയതിന് 10000 രൂപ പിഴ ചുമത്തി. ഗ്യാസ്, വിറക് എന്നിവയുടെ ഉപയോഗം കര്‍ശനമായി നിരോധിച്ചതായി ഡ്യൂട്ടി മജിസ്‌ട്രേറ്റ് അറിയിച്ചു. വ്യവസ്ഥയ്ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കും. എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റ് ജി.വി ഹരിഹരന്‍ നായര്‍, ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥരായ ജിന്‍സണ്‍, രത്‌നമണി, സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥന്‍ എ.കെ വിജയന്‍, ബി.ഡി.ഒ കെ.ഇ വിനോദ്കുമാര്‍, റവന്യു ഉദ്യോഗസ്ഥന്‍ ഹരികുമാര്‍ എന്നിവരുള്‍പ്പെട്ട സ്‌ക്വാഡാണ് പരിശോധന നടത്തിയത്.
Discussion about this post