ശബരിമല: സന്നിധാനത്ത് രാത്രി 10.45 മുതല്‍ 11.15 വരെ ട്രാക്ടറുകള്‍ക്ക് പോലീസ് നിയന്ത്രണമേര്‍പ്പെടുത്തി. അയ്യപ്പന് ഹരിവരാസനം പാടി നട അടയ്ക്കുന്ന
സമയത്ത് ട്രാക്ടറുകള്‍ കടന്നുവരുന്നത് ഭക്തര്‍ക്ക് അലോസരമുണ്ടാക്കുന്നു എന്ന
പരാതിയെ തുടര്‍ന്നാണ് നടപടി.
ഇതേ സമയത്ത് നടയിലേക്ക് കൂട്ടമായി ഓടിയെത്തുന്ന അയ്യപ്പന്മാര്‍ക്ക് ട്രാക്ടര്‍ കടന്നു വരുന്നത് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ഇതോടൊപ്പം തന്നെ നടപ്പന്തല്‍ വഴി ട്രാക്ടറുകള്‍ ഹോണ്‍ മുഴക്കി കടന്നു വരുന്നതുകൊണ്ട് ഭക്തര്‍ ഭയന്നു മാറേണ്ട സാഹചര്യവുമുായിട്ടുണ്ട്. നടപ്പന്തല്‍ വഴി വരുന്ന ട്രാക്ടറുകള്‍ ഹോണ്‍ മുഴക്കുന്നത് അവസാനിപ്പിക്കുന്നതിനും വാഹനത്തിന്റെ സുഗമമായ നീക്കത്തിനൊപ്പം ഭക്തര്‍ക്ക് തടസ്സമുാകാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കി. ഹരിവരാസനം പാടുന്ന സമയത്ത് കടന്നുവരുന്ന ട്രാക്ടറുകള്‍ നടപ്പന്തലിന് മുന്നില്‍ നിര്‍ത്തിയിടുന്നതിന് ഇന്നു പുതുതായി
ചുമതലയേല്‍ക്കുന്ന പോലീസ് സംഘത്തിനും നിര്‍ദേശം നല്‍കും.
Discussion about this post