തിരുവനന്തപുരം: സപ്ലൈകോയുടെ ക്രിസ്തുമസ് മെട്രോ ഫെയര്‍ സംസ്ഥാനതല ഉദ്ഘാടനവും 2016ലെ ശബരിമാവേലി ഓണം ബമ്പര്‍സമ്മാന വിതരണവും ഡിസംബര്‍ 13 വൈകിട്ട് ആറിന് തിരുവനന്തപുരത്ത് നടക്കും. ഡിസംബര്‍ 14 മുതല്‍ സപ്ലൈകോയുടെ ക്രിസ്മസ് ഫെയറുകള്‍/മാര്‍ക്കറ്റുകള്‍ ഉള്‍പ്പെടെയുളള എല്ലാ വില്‍പ്പന ശാലകളും രാവിലെ 9.30 മുതല്‍ വൈകിട്ട് ഏഴ് വരെ പ്രവര്‍ത്തിക്കും. സപ്ലൈകോ വിപണന കേന്ദ്രങ്ങളില്‍ നിന്നും വാങ്ങുന്ന ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ക്ക് അഞ്ച് മുതല്‍ 30 ശതമാനം വരെ കിഴിവും ലഭിക്കും. ക്രിസ്മസ് കേക്ക്, ബേക്കറി വിഭവങ്ങള്‍ എന്നിവ മിതമായ വിലയില്‍ സപ്ലൈകോ ഫെയറുകളില്‍ക്കൂടി ലഭിക്കുമെന്നും സപ്ലൈകോ അറിയിച്ചു.
Discussion about this post