കൊളംബോ: ശ്രീലങ്കയില്‍ പരിശീലന പറക്കിലിനിടെ രണ്ടു യുദ്ധ വിമാനങ്ങള്‍ കൂട്ടിയിടിച്ചു തകര്‍ന്നു. വ്യോമസേനയുടെ 60-ാം വാര്‍ഷികത്തിനുള്ള പ്രദര്‍ശന പറക്കലിനുള്ള പരിശീലനത്തിലായിരുന്നു വിമാനങ്ങള്‍.
ഇസ്രയേല്‍ നിര്‍മിത കെഎഫ്‌ഐആര്‍ വിമാനങ്ങളാണ് തകര്‍ന്നത്. ഇന്നു രാവിലെയായിരുന്നു അപകടം. വാര്‍ത്താവിനിമയ മന്ത്രി കെഹേലിയ രാംബുക്ക്വേല ആണ് ഇക്കാര്യം അറിയിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Discussion about this post