ശബരിമല: ശബരിമല ക്ഷേത്രത്തില്‍ ദര്‍ശനസമയം കൂട്ടിയത് ഭക്തര്‍ക്ക് അനുഗ്രഹമാവുന്നു. ഈ മണ്ഡല-മകരവിളക്ക് കാലം മുതലാണ് ദര്‍ശനസമയം കൂട്ടിയതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പ റഞ്ഞു. ദര്‍ശന സമയം കൂട്ടിയതിലൂടെ അയ്യപ്പന്‍മാര്‍ക്ക് മെച്ചപ്പെട്ടരീതിയില്‍ ദര്‍ശനം നടത്താന്‍ കഴിയുന്നുണ്ടെന്നും ഇത് പൊതുവേ തിരക്ക് കുറയ്ക്കാന്‍ സഹായിച്ചതായും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ സീസണില്‍ പുലര്‍ച്ചെ നാല് മണിക്കായിരുന്നു നിര്‍മാല്യ ദര്‍ശനത്തിനായി നട തുറന്നിരുന്നത്. ഇപ്പോള്‍ മൂന്ന് മണിക്ക് നട തുറന്ന് 3.05ന് നിര്‍മാല്യദര്‍ശനം തുടങ്ങും. രാവിലെ 3.30ന് ഗണപതി ഹോമം നടത്തും. നെയ്യഭിഷേകം പുലര്‍ച്ചെ 3.30ന് തുടങ്ങും. ഇത് രാവിലെ ഏഴ് മണി വരെ നീണ്ടു നില്‍ക്കും. തുടര്‍ന്ന് രാവിലെ 7.30ന് ഉഷഃപൂജക്ക് ശേഷം രാവി ലെ 8.30 മുതല്‍ 11 മണിവരെയും നെയ്യഭിഷേകം നടക്കും. രാവിലെ 11.10ന് നെയ് ത്തോണിയില്‍ അയ്യപ്പന്‍മാര്‍ സമര്‍പ്പിക്കുന്ന നെയ്യ് കൊണ്ടുള്ള അഭിഷേകം നടക്കും. 12.30ന് ഉച്ച പൂജയ്ക്ക് ശേഷം ഒരു മണിക്ക് നടയടയ് ക്കുന്നു. മുമ്പ് വൈകീട്ട് നാല് മണിക്ക് നട തറന്നിടത്ത് ഇപ്പോള്‍ മൂന്ന് മണിക്ക്നട തു റ ക്കുന്നു. രാത്രി 10.50ന് ഹരിവരാസനം പാടി 11 മണിക്കാണ് നട അടയ്ക്കുന്നത്.
Discussion about this post